MORE

    സെറ്റില്‍ ഭക്ഷണം കഴിക്കുമ്ബോള്‍ തോന്നിയ നെഞ്ചെരിച്ചില്‍; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ ശ്രീ മിണ്ടിയില്ല!

    Date:

    പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്ബരയിലൂടെയാണ് ഇരുവരും താരങ്ങളായി മാറുന്നത്.

    ടെലിവിഷനില്‍ നിന്നും സിനിമയിലെത്താനും ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. 2019 ലായിരുന്നു സനേഹയും ശ്രീകുമാറും വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആ ദമ്ബതിമാര്‍. ശ്രീകുമാറിന്റെ പാട്ടിന് ചുവടുവെക്കുന്ന സ്‌നേഹയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണത്തിന് വേണ്ടി പോലും നെടുവീര്‍പ്പെടേണ്ടി വന്നു; ദുരിതത്തെ കുറിച്ച്‌ അശ്വതി

    ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഇതിപ്പോള്‍ ആറാം മാസമാണ് സ്‌നേഹയ്ക്ക്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നേഹയും ശ്രീകുമാറും മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം അറിയുന്നത് എങ്ങനെയാണെന്നാണ് അവതാരക ചോദിക്കുന്നത്. പിന്നാലെ രസകരമായ ആ അനുഭവം പങ്കുവെക്കുകയാണ് സ്‌നേഹ. പന്ത്രണ്ട് ആഴ്ചയൊക്കെ ആയപ്പോഴാണ് അറിയുന്നത്. മറിമായത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ ഭക്ഷണം കഴിയുമ്ബോള്‍ നെഞ്ചെരിയുന്നത് പോലെ തോന്നുകയായിരുന്നു. പിറ്റേദിവസം ദുബായ്ക്ക് പോകേണ്ടതുണ്ടായിരുന്നതിനാല്‍ ദുബായില്‍ പോയി പട്ടിണി കിടക്കണ്ട എന്ന് കരുതി ഡോക്ടറെ കാണുകയായിരുന്നു.

    എന്നെ കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് സംശയം തോന്നിയിരുന്നു. ഗര്‍ഭിണിയാണെന്ന് തോന്നുന്നതായി ഡോക്ടര്‍ പറഞ്ഞു. പക്ഷെ അപ്പോഴും നമ്മള്‍ക്ക് അങ്ങനൊരു പ്രതീക്ഷയേയുണ്ടായിരുന്നില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ചേട്ടനെ ഞാന്‍ ഫോണ്‍ വിളിച്ച്‌ പറയുകയായിരുന്നുവെന്നും താരം പറയുന്നു. ഞാന്‍ ഷൂട്ടിലായിരുന്നുവെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

    അപ്പോള്‍ ചേട്ടന്‍ എന്താണ് പറഞ്ഞതെന്ന് അവതാരക ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല എന്നാണ് സ്‌നേഹ പറയുന്നത്. അതെന്താണെന്ന് ശ്രീകുമാര്‍ പറയുന്നുണ്ട്. ഷൂട്ട് നടക്കുകയായിരുന്നു. ലൈവ് റെക്കോര്‍ഡിംഗ് ആയിരുന്നു. അതിനായി ലേപ്പല്‍ വച്ചിട്ടുണ്ടായിരുന്നു. സംസാരിച്ചാല്‍ അപ്പോള്‍ സൈലന്‍സ് എന്ന് വിളിച്ച്‌ പറയും. അതുകൊണ്ട് ഒന്നും മിണ്ടാന്‍ പറ്റിയിരുന്നില്ല. ഇല്ലെങ്കില്‍ അവിടെ നിന്നും കൂവി വിളിച്ച്‌ തിമിര്‍ത്തേനെ എന്നാണ് ശ്രീകുമാര്‍ പറയുന്നത്.

    ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നതിന് മുമ്ബ് തങ്ങള്‍ വയനാട് ട്രിപ്പ് പോയിരുന്നുവെന്നും സ്‌നേഹ ഓര്‍ക്കുന്നുണ്ട്. വയനാട്ടില്‍ കാടിനുള്ളിലെ റിസോര്‍ട്ടിലായിരുന്നു. കാട്ടിലൂടെ ഡ്രൈവിന് പോയിരുന്നു. പിന്നീട് അന്ന് എന്തൊക്കെയാണ് കാണിച്ചതെന്ന് ആലോചിച്ചിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇത് ചെയ്യരുത് അത് ചെയ്യരുതെന്നൊക്കെ ചിന്തിച്ചേനെ എന്നും താരം പറയുന്നു. തിരിച്ചുവന്ന് എട്ടാമത്തെ ദിവസമാണ് താന്‍ ടെസ്റ്റ് നടത്തുന്നതെന്നും താരം പറയുന്നു.

    കുട്ടിയ്ക്ക് ഇടാന്‍ വേണ്ടി പേര് അന്വേഷിച്ച്‌ തുടങ്ങിയിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു. പേര് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ആലോചിച്ച്‌ തുടങ്ങിയിട്ടുണ്ട്. കുട്ടി ജനിക്കുമ്ബോള്‍ തന്നെ ആശുപത്രിയില്‍ പേര് കൊടുക്കണം. ആ സമയത്ത് ഞാന്‍ അകത്തും ശ്രീ പുറത്തും ആണെങ്കില്‍ ഞങ്ങള്‍ക്ക് ശരിക്കും കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നാലോ എന്ന് കരുതി ഇപ്പോള്‍ തന്നെ പേരിനെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു.

    പേരിടല്‍ ടാസ്‌കാണെന്ന് ശ്രീകുമാറും പറയുന്നു. രണ്ടാമത്തെ കുട്ടിയെക്കുറിച്ച്‌ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് സ്‌നേഹ പറയുന്നു. ഇതുവരെ പ്ലാനില്ലാതെയാണ് ജീവിച്ചത്. കിട്ടുന്നതൊക്കെ സ്വീകരിക്കുക എന്നതാണ് ശീലമെന്നും താരം പറയുന്നു. ഗര്‍ഭകാലത്ത് സ്‌നേഹ മധുരം കഴിക്കുന്നത് കുറച്ചിട്ടുണ്ടെന്നാണ് ശ്രീകുമാര്‍ പറയുന്നത്. നേരത്തെ പറയാറുള്ളത് പോലെയല്ലാതെ പ്രത്യേകിച്ച്‌ നിര്‍ബന്ധങ്ങളോ ആവശ്യങ്ങളോ സ്‌നേഹ പറയാറില്ലെന്നും ശ്രീകുമാര്‍ പറയുന്നു. മിക്കവരേയും പോലെ തനിക്ക് ഛര്‍ദ്ദിയും ആരോഗ്യപ്രശ്‌നങ്ങളൊന്നും കാര്യമായിട്ടില്ലെന്നും സ്‌നേഹ പറയുന്നുണ്ട്.

    രണ്ടു പേരും ടെവിഷനിലെ സജീവ താരങ്ങളാണ്. സ്നേഹ മറിമായം ഉള്‍പ്പടെയുള്ള പരമ്ബരകളിലൂടെ കയ്യടി നേടുമ്ബോള്‍ ചക്കപ്പഴം പരമ്ബരയും സിനിമകളുമൊക്കെയായി ശ്രീയും നിറഞ്ഞു നില്‍ക്കുന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....