സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’ . എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍സ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.
സുരേഷ് ഗോപിയുടെ ഡബ്ബിങ്ങോടെയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് തുടക്കമിട്ടത്. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ദില്ലി, ജയ്പ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുന്നത്.
പാപ്പന് എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയില്‍ ‘മേ ഹും മൂസ’യുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍. മലപ്പുറത്തുകാരന് മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്.