MORE

    ‘സുരേന്ദ്രനെ തള്ളി’; രാജിയില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍

    Date:

    തിരുവനന്തപുരം : പിഎഫ്‌ഐയുടെ നിരോധനത്തില്‍ പ്രതികരിച്ച്‌ ഐഎന്‍എല്‍. നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ആര്‍എസ്‌എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎന്‍എല്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    നിരോധനം ഒരു പ്രത്യയ ശാസ്ത്രത്തെയും ഇല്ലാതാക്കാനുളള മാര്‍ഗമല്ല. പകരം ആശയപരമായി നേരിടുകയാണ് വേണ്ടത്. അതിനാല്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ വിശദീകരിച്ചു.

    പിഎഫ്‌ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്‍ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും അടുത്ത ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ നേതാക്കള്‍ തള്ളി.

    റീഹാബ് ഫൌണ്ടേഷന്‍ തുടക്കത്തില്‍ നല്ല സംഘടനയായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പിന്നീട് തീവ്രവാദ സംഘങ്ങള്‍ നുഴഞ്ഞു കയറിയതോടെ മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും നേതാക്കള്‍ വിശദീകരിച്ചു. റീഹാബ് ഫൗണ്ടറിനുമായി നിലവില്‍ മുഹമ്മദ്‌ സുലൈമാന് ബന്ധമില്ല. അദ്ദേഹമിപ്പോള്‍ ഐഎന്‍എല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ നല്‍കി മുന്നോട്ട് പോകുകയാണെന്നും നേതാക്കള്‍ വിശദീകരിച്ചു.

    റീഹാബ് ഫൌണ്ടേഷനുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും വിശദീകരിച്ചു. സുരേന്ദ്രന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രിസഭയില്‍ ആര്‍ക്കും നിരോധിത സംഘടനയുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം രാജിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അടിസ്ഥാന രഹിതമാ ആരോപണമുന്നയിച്ച സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

    പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്‍- റിഹാബ് ഫൗണ്ടേഷന്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദം ഉയര്‍ന്നത്. പിഎഫ്‌ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്‍ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും അടുത്ത ബന്ധമെന്നായിരുന്നു ബിജെപി ആരോപണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....