കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍.
സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീര്‍ പറഞ്ഞു.
സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീര്‍ തുറന്നടിച്ചു. സുധാകരന്റെ പരാമര്‍ശം വളരെ നേരിട്ട് ആയിപ്പോയി. ആര്‍എസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരന് നല്‍കരുതായിരുന്നു. സുധാകരന്‍്റെ പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. മറ്റുള്ളവര്‍ക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.