MORE

    സാമ്ബത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് സംസ്ഥാനം; ചെലവ് ചുരുക്കാനുള്ള നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

    Date:

    തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.

    ധനവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. നിബന്ധന ലംഘിച്ച്‌ ചെലവഴിക്കുന്ന തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ്.

    കഴിഞ്ഞ വര്‍ഷം നവംബറിലാണ് ധനവകുപ്പ് ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിറക്കിയത്. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍, വാഹനങ്ങള്‍ വാങ്ങുന്നതിനും ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിനും നിയന്ത്രണം, അധിക ചെലവ് കര്‍ശനമായും ഒഴിവാക്കുക എന്നിവ ഉത്തരവില്‍ ഉള്‍പ്പെടുന്നു. പുതുവര്‍ഷത്തില്‍ സാമ്ബത്തിക പ്രതിസന്ധി അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെയാണ് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികളെ ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നത്. ധനവകുപ്പിന്‍റെ ഉത്തരവിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലറാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.

    നിബന്ധന ലംഘിച്ച്‌ പണം ചെലവഴിച്ചാല്‍ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നതുള്‍പ്പടെയുള്ള കര്‍ശന നിബന്ധനയെക്കുറിച്ച്‌ സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്പാ പരിധി ഉയര്‍ത്തുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. കേന്ദ്രത്തിന്‍റെ തെറ്റായ സാമ്ബത്തിക നയങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ പ്രധാനമന്ത്രിക്ക് കത്തെഴുതും. ബജറ്റ് അവതരണത്തിനു ആഴ്ചകള്‍ മാത്രം ശേഷിക്കെ സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....