MORE

    സാധനം വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയായ 55 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

    Date:

    ഇടുക്കി വണ്ടിപ്പെരിയാറില്‍ സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ 55 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

    വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ പശുമലയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സ്ത്രീയെ കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം.കടയിലെത്തിയ വിനോദ് വാതില്‍ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇതേ വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാരന്‍ എത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത് ഇയാള്‍ വണ്ടിപ്പെരിയാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റിലായത്.അവശയായ സ്ത്രീ ആശുപത്രിയില്‍ ചികില്‍സയിലാണ്. വണ്ടിപ്പെരിയാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പീഡനം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ പീരുമേട് മജിസ്ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....