മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിനോട് പ്രേക്ഷകര്‍ കാണിച്ച മമത ഇതുവരെ മറ്റൊരു നടിക്കും മലയാളത്തില്‍ ലഭിച്ചിട്ടില്ല.
വെറും മൂന്ന് വര്‍ഷം മാത്രം സിനിമകളില്‍ അഭിനയിച്ച നടി സിനിമാ ലോകം വിട്ടപ്പോള്‍ പ്രേക്ഷകരെ അതേറെ വിഷമപ്പിച്ചു.
13 വര്‍ഷം മഞ്ജു മാറി നിന്നപ്പോഴും ആ സ്ഥാനത്തേക്ക് മറ്റൊരു നടിക്ക് മലയാളത്തില്‍ എത്താനായില്ല, 2016 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോള്‍ സിനിമാ ലോകം അത് ആഘോഷിച്ചു.