ദില്ലി: ഇന്ത്യയുടെ പി 15 ബി സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐ എന്‍ എസ് മോര്‍മുഗാവോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷന്‍ ചെയ്യും.
ഞായറാഴ്ച മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ നടക്കുന്ന ചടങ്ങിലാണ് പ്രതിരോധ മന്ത്രി കപ്പല്‍ കമ്മിഷന്‍ ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് മസഗോണ്‍ ഡോക്ക് നിര്‍മ്മിച്ചതുമാണ് ഐ എന്‍ എസ് മോര്‍മുഗാവോ. മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഘടിപ്പിത്ത ഐ എന്‍ എസ് മോര്‍മുഗാവോ നാവിക സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യന്‍ സമുദ്രത്തില്‍ രാജ്യം വലിയ ശക്തിയായി മാറും.