MORE

    ‘സമരം ചെയ്യുന്നവരെ മുഴുവന്‍ തീവ്രവാദികളാക്കുന്നത് ശരിയല്ല ‘: പ്രതിപക്ഷ നേതാവ്

    Date:

    തിരുവനന്തപുരം: ആവിക്കല്‍തോട് മലിനജല പ്ലാന്റിനെതിരായ സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം.

    സമരം ചെയ്യുന്നവരെ മുഴുവന്‍ തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു.

    മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇതുപോലൊരു പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സ്ഥലമാണ് ആവിക്കല്‍തോട്. ആയിരക്കണക്കിന് ആളുകള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണത്. അവിടെ കോര്‍പറേഷന് സ്ഥലമുണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ നടപ്പാക്കണമോ?-സതീശന്‍ ചോദിച്ചു.

    ”ഒരു എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമല്ല. യു.ഡി.എഫിന്റെ കൗണ്‍സിലറാണ് അവിടെയുള്ളത്. കൗണ്‍സിലര്‍ പോലും അറിയാതെയാണ് പദ്ധതി കൊണ്ടുവന്നത്. വിളപ്പില്‍ശാല അടക്കമുള്ള പാഠങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നഗരത്തിന്റെ വിഴുപ്പും മാലിന്യവും കൊണ്ടുതള്ളേണ്ട ഇടമാണോ ഗ്രാമങ്ങള്‍? നമ്മുടെ വീടിന്റെ അടുത്തേക്ക് ഇത്തരമൊരു പ്ലാന്റ് വന്നാല്‍ നമ്മുടെ പ്രതികരണം എങ്ങനെയാവും?”

    പദ്ധതി നിര്‍ത്തിവയ്ക്കണം. പകരം മറ്റു സ്ഥലം കണ്ടെത്തണം. ആര്‍ക്കും പ്രയാസമില്ലാത്ത സ്ഥലം കണ്ടെത്തണം. സമരം ചെയ്യുന്നവരെ മുഴുവന്‍ തീവ്രവാദികളാക്കുന്നത് ശരിയല്ല-വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

    എല്ലായിടത്തും തീവ്രവാദ ആരോപണം ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സില്‍വര്‍ലൈനിലും ഇത് കണ്ടതാണെന്നും എം.കെ മുനീര്‍ എം.എല്‍.എ കുറ്റപ്പെടുത്തി. വിഷയത്തില്‍ മുനീറാണ് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

    കണ്ണുകാണാത്ത യുവാവിനെ വളഞ്ഞിട്ട് മര്‍ദിക്കുകയുണ്ടായി. സ്ത്രീകള്‍ക്കും മര്‍ദനമേറ്റു. എല്ലാത്തില്‍നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ തീവ്രവാദം ആരോപിക്കുകയാണ്. സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് സര്‍ക്കാര്‍ വാദം. സില്‍വര്‍ലൈനിലും ഇതാണ് കണ്ടത്. കേരളം തീവ്രവാദികളുടെ താവളമായെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ?-മുനീര്‍ ചോദിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....