MORE

    സംസ്ഥാന സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമായി ഒഡീഷ

    Date:

    ന്യൂഡല്‍ഹി: ഒഡീഷയിലെ നവീന്‍ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജെഡി സംസ്ഥാന സര്‍വീസിലെ 57,000 വരുന്ന മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തി.

    കരാര്‍ അടിസ്ഥാനത്തില്‍ ഇനി നിയമനങ്ങള്‍ നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായിട്ടായിരുന്നു പദ്ധതി അവതരിപ്പിച്ചത്. നേരത്തെ പഞ്ചാബിലും 8,000 ത്തോളം കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്താനും കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഒഡീഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ ശമ്ബളം കരാര്‍ നിയമന തീയതി കൂടി പരിഗണിച്ച്‌ നിശ്ചയിക്കും.

    സ്ഥാനക്കയറ്റം ഉള്‍പ്പെടെ മുന്‍കാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ശമ്ബളം തീരുമാനിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത കാലയളവ് കണക്കിലെടുത്ത് അര്‍ഹമായ മുന്‍ഗണന നല്‍കും. പദ്ധതിക്ക് പ്രതിവര്‍ഷം 1,300 കോടി രൂപ അധികമായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2013 ലാണ് ഒഡീഷ സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ആരംഭിച്ചത്.

    ഒഡീഷയിലെ സമ്ബദ് വ്യവസ്ഥ ഗണ്യമായി മെച്ചപ്പെട്ടുവെന്നും കരാര്‍ നിയമനത്തിന്‍റെ യുഗം അവസാനിച്ചുവെന്നും പട്നായിക് പറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും സ്ഥിര നിയമനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിയ സാഹചര്യത്തില്‍ ഈ തീരുമാനം ഒഡീഷയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....