രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനില്‍ പ്രവേശിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സച്ചിന് പൈലറ്റും തമ്മില്‍ ശീതസമരം നടക്കുന്നതിനാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളേറെയാണ്.
ഈ സാഹചര്യത്തിലാണ് രാഹുലെത്തുന്നത്. മധ്യപ്രദേശിലൂടെയുള്ള 12 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി വൈകിട്ടാണ് രാജസ്ഥാനില്‍ എത്തുക. 21 വരെ രാജസ്ഥാനില്‍ തുടരുന്ന യാത്ര 24 ന് ഡല്‍ഹിയില്‍ എത്തും. ജനം ഏറ്റെടുത്ത യാത്രയായി ഭാരത് ജോഡോ മാറിയെന്നും രാജസ്ഥാനില്‍ വന്‍ വിജയമാകുമെന്നും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.