ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റു നേതാക്കള്‍ എന്നിവരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനില്‍ ഇന്ന് ഔപചാരിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷെയ്ഖ് ഹസീന എത്തിയത്.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ഇന്നു ഹൈദരാബാദ് ഹൗസില്‍ നടക്കും. ഖുഷിയാര നദീജലം പങ്കിടുന്നതു സംബന്ധിച്ച ധാരണാപത്രം ഇന്ന് ഒപ്പിടും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 54 നദികള്‍ ഒഴുകുന്നുണ്ട്. ഇതില്‍ ഏഴെണ്ണത്തിലെ ജലം പങ്കിടാന്‍ കരാറുണ്ടാക്കും. രാത്രി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയുമുണ്ടായേക്കും.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. 2019 ലാണ് ഹസീന ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചത്. ഹസീനയെയും ഉന്നതതല സംഘത്തെയും വിമാനത്താവളത്തില്‍ റെയില്‍വേ സഹമന്ത്രി ദര്‍ശന ജാര്‍ദോഷ് സ്വീകരിച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ നിസാമുദ്ദീന്‍ ദര്‍ഗ അവര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച അജ്‌മേര്‍ ദര്‍ഗയും സന്ദര്‍ശിക്കുന്നുണ്ട്.
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ 2015 നു ശേഷം 12 തവണ കൂടിക്കാഴ്ച നടത്തി. ഇന്ത്യബംഗ്ലാദേശ് ബന്ധം ഏറ്റവും സുദൃഢമായ കാലഘട്ടമാണിതെന്ന് വിദേശകാര്യവൃത്തങ്ങള്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 1800 കോടി യുഎസ് ഡോളറിന്റേതാണ്. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ബംഗ്ലാദേശാണ്.
ബംഗ്ലാദേശ് വാണിജ്യ മന്ത്രി ടിപ്പു മുന്‍ഷി, റെയില്‍വേ മന്ത്രി മുഹമ്മദ് നൂറുല്‍ ഇസ്?ലാം സുജന്‍, ബംഗ്ലാദേശ് ലിബറേഷന്‍ വാര്‍ മന്ത്രി എ.കെ.എം. മുസമ്മില്‍ ഹഖ് എന്നിവരും ഉദ്യോഗസ്ഥരും ഹസീനയ്‌ക്കൊപ്പമുണ്ട്.