പാലക്കാട്: സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.ഷാജഹാന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്.
ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയെന്നാണ് ദൃക്സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും സുരേഷ് പറയുന്നു. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു.
ഷാജഹാനെ വീടിന് വെളിയിലിട്ടാണ് ശബരിയും അനീഷും വെട്ടിയതെന്നാണ് സുരേഷ് പറയുന്നത്. ബൈക്കിലെത്തിയ അക്രമികള്‍ ഷാജഹാന് വീടിന് പുറത്തേക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു.
അതേസമയം സുരേഷിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനോ അധികൃതര്‍ക്കോ ലഭിച്ചിട്ടില്ല.
രാത്രി 9.15ഓടെയാണ് സംഭവം നടന്നത്. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്സാക്ഷിയായി എഫ്ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.