MORE

    ശ്വസിക്കുമ്ബോള്‍ പോലും ദുര്‍ഗന്ധമുണ്ടായി, ഭര്‍ത്താവിനെ പേടിച്ച്‌ ഗര്‍ഭസ്ഥ ശിശുമരിച്ച വിവരം ആരോടും പറഞ്ഞില്ല; അനിത നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കള്‍

    Date:

    കോഴഞ്ചേരി: ഗര്‍ഭിണിയായിരിക്കെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

    മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയാണ് മരിച്ചത്. ഭര്‍ത്താവ് ജ്യോതിഷ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് മുറി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മര്‍ദിക്കുന്നത് ആരും അറിയാതിരിക്കാന്‍ അനിതയുടെ വായില്‍ ഇയാള്‍ തുണി തിരുകുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

    അനിതയുടേതും ജ്യോതിഷിന്റേതും പ്രണയ വിവാഹമായിരുന്നു. 35 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വിവാഹസമയത്ത് അനിതയുടെ വീട്ടുകാര്‍ ജ്യോതിഷിന് നല്‍കിയിരുന്നു. തുടക്കത്തില്‍ ഈ കാറില്‍ യുവാവ് ഓട്ടം പോയിരുന്നു. പിന്നീട് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 80,000 രൂപയ്ക്ക് കാര്‍ പണയംവച്ചു. പണമടക്കാതായതോടെ കാര്‍ സ്ഥാപനം പിടിച്ചെടുത്തു.

    അതിനുശേഷം ഇയാള്‍ ജോലിക്കൊന്നും പോയിരുന്നില്ല. തങ്ങളുടെ ചെലവിലാണ് ജ്യോതിഷ് കഴിഞ്ഞിരുന്നതെന്നും അനിതയുടെ ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശു മരിച്ച വിവരം പുറത്തറിയിക്കാതിരിക്കാന്‍ ജ്യോതിഷ് അനിതയെ ഭീഷണിപ്പെടുത്തി.

    ശ്വസിക്കുമ്ബോള്‍ പോലും ദുര്‍ഗന്ധം ഉണ്ടാകുന്ന അവസ്ഥയായി, വേദനകൊണ്ട് പുളഞ്ഞിട്ടും ഭര്‍ത്താവിനെ പേടിച്ച്‌ അനിത ഒരക്ഷരം മിണ്ടിയില്ല. ആരോഗ്യസ്ഥിതി മോശമായതോടെ അമ്മയും സഹോദരനും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

    ആദ്യശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥ ശിശുവിനെയും, രണ്ടാമത് നടത്തിയ ശസ്ത്രക്രിയയില്‍ അനിതയുടെ ഗര്‍ഭപാത്രവും നീക്കം ചെയ്‌തെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥശിശുവിന്റെ കാല്‍പ്പാദം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞതായി അനിതയുടെ മാതാവ് വ്യക്തമാക്കി.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....