രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI യുടെ ശാഖ അയല്‍രാജ്യമായ ശ്രീലങ്കയിലും ആരംഭിച്ചിരിക്കുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഈ വാര്‍ത്ത മാധ്യമങ്ങളുമായി പങ്കുവച്ചത്. ധനമന്ത്രി നിര്‍മ്മല സീതാരാമൻ മൂന്ന് ദിവസത്തെ ശ്രീലങ്ക സന്ദര്‍ശനത്തിലാണ്. അവര്‍ ശ്രീലങ്കയുടെ കിഴക്കൻ തുറമുഖ നഗരമായ ട്രിങ്കോമാലിയും സന്ദര്‍ശിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ശാഖ ധനമന്ത്രി ട്രിങ്കോമാലിയിലാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ കോര്‍പ്പറേറ്റ് ലോകത്തെ പിന്തുണയ്ക്കുന്നതില്‍ എസ്ബിഐയുടെ പങ്കിനെ സീതാരാമൻ പ്രശംസിച്ചു. ട്രിങ്കോമാലിയിലെ എസ്ബിഐ ശാഖയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രത്തിലെത്തി ദര്‍ശനവും നടത്തിയിരുന്നു.