കുട്ടിക്കാനം: ശാസ്ത്രം മനുഷ്യന്‍റെ കണ്ണുകള്‍ തുറപ്പിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു.
എന്നാല്‍ ശാസ്ത്രത്തെ കേട്ടുകേള്‍വിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രത്തെ മനുഷ്യനെ മോചിപ്പിക്കാനുള്ള ഉപാധിയായി കാണണമെന്ന് കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളെക്കാള്‍ കൂടുതല്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കാന്‍ പണം മുടക്കുന്നു. ശാസ്ത്രത്തെ താഴേക്കിടയില്‍ ഉള്ളവര്‍ക്ക് അറിവുകളായി പകരണം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖല വലിയ വെല്ലുവിളി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്ന് വിദേശത്ത് പഠനത്തിനായി പോകുന്നവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ബോധപൂര്‍വമായി തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കുന്നതിന് പുതിയ പാഠ്യപദ്ധതിക്ക് ചട്ടക്കൂട് തയ്യാറാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് സമ്മിറ്റില്‍ സംസാരിക്കുമ്ബോള്‍ മുഖ്യമന്ത്രി പറഞ്ഞു.