MORE

    ശബരിമലയിലെ വന്‍ ഭക്തജനപ്രവാഹം ; ഇരുമുടിയേന്തി നില്‍ക്കുന്ന ഭക്തരുടെ സന്നിധാനത്തെ ദൃശ്യങ്ങള്‍ വൈറലാക്കി ദേശീയ മാദ്ധ്യമങ്ങള്‍

    Date:

    ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഭക്തജനസംഗമം ശബരിമലയി ലേതെന്ന് സാക്ഷിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളുമായി ദേശീയ മാദ്ധ്യമങ്ങള്‍.

    ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനതിരക്കിന്റെ ചിത്രങ്ങളും വാര്‍ത്തകളുമാണ് ഉത്തരേന്ത്യയിലും മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

    ഭക്തര്‍ പ്രായഭേദമന്യേ വരിയായി നില്‍ക്കുന്നതും ഇരുമുടിയേന്തി സന്നിദ്ധാനത്തേയ്‌ക്ക് പ്രവേശിക്കുന്നതും നടപ്പന്തലിലെ ക്യൂ സംവിധാനവുമെല്ലാം വിവരിച്ചുകൊണ്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ അയ്യപ്പദര്‍ശന മാഹാത്മ്യം വര്‍ണിക്കുന്നത്.

    കൊറോണയ്‌ക്ക് ശേഷമുള്ള തീര്‍ത്ഥാടനക്കാലത്ത് വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞതിനാല്‍ കേരളത്തിന് പുറത്തുനിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ ക്യൂ സംവിധാനം ശരംകുത്തികഴിഞ്ഞും നീളുകയാണ്. കനത്ത തിരക്കില്‍ നാലുമണിക്കൂറിലേറെ നില്‍ക്കേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി നടപ്പന്തല്‍ മുതല്‍ ദര്‍ശനത്തിനായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയെന്നതാണ് ഇത്തവത്തെ പ്രത്യേകത.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....