MORE

    വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി; ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ നിതീഷ് കുമാര്‍

    Date:

    ന്യൂ ഡല്‍ഹി: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

    സരണ്‍ ജില്ലയില്‍ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം 31 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

    അതേസമയം, മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ നിതീഷ് കുമാര്‍. മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. വിഷയം ബിജെപി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മഹാപാപികളായ മദ്യപര്‍ സ്വയം വരുത്തി വച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിമര്‍ശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി. അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ആറു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിഷമദ്യ ദുരന്തമാണിത്. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....