പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. 52 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബാബു ജോര്‍ജ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ കെ.പി.സി.സി അംഗവുമാണ്.
പ്രസ്ഥാനത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചില നേതാക്കള്‍ അനുവദിക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നെന്നും ബാബു പറഞ്ഞു.