ന്യൂയോര്‍ക്ക്: മെസിയെന്ന ഫുട്ബോള്‍ മാന്ത്രികന്റെ കുതിപ്പില്‍ എഫ്സി ഡാലസിനെ തകര്‍ത്ത് ഇന്റര്‍ മയാമി ലീഗ്സ് കപ്പ് ക്വാര്‍ട്ടറില്‍.
നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോള്‍ വീതം നേടിയ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. മയാമി അഞ്ചും വലയില്‍ എത്തിച്ചപ്പോള്‍ ഡാലസിന്റെ മൂന്ന് കിക്കുകള്‍ മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.