കോട്ടയം: കോട്ടയത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി.
വാഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ ആള്‍ക്കെതിരെയാണു പരാതി. വീട്ടമ്മയുടെ ഭര്‍ത്താവാണു പാര്‍ട്ടിക്കു പരാതി നല്‍കിയത്. വീട്ടമ്മയ്ക്ക് ഇയാള്‍ വാട്‌സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണു പരാതി.