കൊച്ചി : മലബാര്‍ സിമന്റ്സിലെ മുന്‍ കമ്ബനിയായിരുന്ന സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നല്‍കിയ സിബിഐയെ കണക്കിനു വിമര്‍ശിച്ചു ഹൈക്കോടതി.
കൊലപാതകക്കുറ്റവും പ്രതികളുടെ പങ്കും ആരോപണത്തില്‍ നിന്ന് ഒഴിവാക്കാന്‍ മനഃപൂര്‍വം സിബിഐ ശ്രമിച്ചെന്നതു വ്യക്തമാണെന്നു പറഞ്ഞ ജസ്റ്റിസ് പി.സോമരാജന്‍ അന്വേഷണം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ഈ കേസിലെ അന്വേഷണം മുന്‍നിര അന്വേഷണ ഏജന്‍സിയെന്ന സിബിഐയുടെ കീര്‍ത്തിയെ കളങ്കപ്പെടുത്തുന്നതാണെന്നു കുറ്റപ്പെടുത്തി.