MORE

    ‘വിശ്വാസികള്‍ തനിക്കൊപ്പം; തന്റെ പരാമര്‍ശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല; തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്’: ഗണപതി വിവാദ പരാമര്‍ശത്തില്‍ എ എന്‍ ഷംസീര്‍

    Date:

    തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവ വിരോധമെന്നാണ്് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഇന്ന് ആരോപിച്ചത് പ്രത്യേക സമുദായത്തിലുള്ളയാളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല.

    ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും എൻഎസ്‌എസ് പ്രഖ്യാപിച്ചപ്പോള്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ് സിപിഎം.

    അതേസമയം, ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകള്‍ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ആളല്ല താനെന്നും സ്പീക്കര്‍ എ.എൻ.ഷംസീര്‍. ”ഈ പരാമര്‍ശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയില്‍ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്ബോള്‍ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആളെന്നനിലയില്‍ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്ബോള്‍ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്”സ്പീക്കര്‍ പറഞ്ഞു.

    സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആര്‍ക്കും അവകാശമില്ല. സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികള്‍ തനിക്കൊപ്പമാണ്. തനിക്കെതിരെ ആര്‍ക്കും പ്രതിഷേധിക്കാം. എൻഎസ്‌എസ് പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്. അത്തരം ശ്രമം നടത്തുന്നത് സംഘപരിവാറാണ്. എൻഎസ്‌എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല.

    ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തരുത്. ഏകീകൃത സിവില്‍കോഡ് ഇന്ത്യൻ സാഹചര്യത്തില്‍ നടപ്പിലാക്കാൻ കഴിയില്ലെന്നു ചോദ്യത്തിനു മറുപടിയായി സ്പീക്കര്‍ പറഞ്ഞു. യുവമോര്‍ച്ച നേതാവിന്റെ പ്രസംഗം കേരളസമൂഹത്തില്‍ നടത്തേണ്ടതാണോ എന്ന് സമൂഹം പരിശോധിക്കണം. സഭാ ടിവിയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. ഓഗസ്റ്റ് 7 മുതല്‍ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

    ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സിപിഎം

    വിവാദ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എൻ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സിപി.എം. മാപ്പ് പറയാൻ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ല. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എൻ.എസ്.എസ് വീണെന്ന് സംശയിക്കുന്നതായും സിപിഎം വ്യക്തമാക്കി.

    മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ വിശദീകരിച്ചു. വിഷയത്തില്‍ ഷംസീര്‍ മാപ്പുപറയില്ലെന്ന് എം വിഗോവിന്ദൻ പറഞ്ഞു. മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞതുമുഴുവൻ ശരിയാണ്. നെഹ്‌റു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....