പരമ്ബരാഗത ഇന്ത്യന്‍ ആചാരങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം അടങ്ങിയ ബാങ്ക് പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര.
50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ പരസ്യത്തിലാണ് ബോളിവുഡ് നടന്‍ ആമിര്‍ഖാനും കിയാര അദ്വാനിയും അഭിനയിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പരമ്ബരാഗത ഇന്ത്യന്‍ സംസ്കാരവും ആചാരങ്ങളും കണക്കിലെടുത്ത് ഖാന്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
വിവാഹ ചടങ്ങ് കഴിഞ്ഞ് ആമിറും കിയാരയും വീട്ടിലേക്ക് കാറില്‍ വരുന്ന ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്. പരമ്ബരാഗത വിവാഹ ചടങ്ങുകളില്‍ വധു വരന്റെ വീട്ടിലേക്ക് വലതു കാല്‍ വെച്ചു കയറുന്ന രംഗങ്ങളാണ് ഉണ്ടാവാറുള്ളത്. അതിനു വിരുദ്ധമായി ഈ പരസ്യത്തില്‍ വരനായി വേഷമിട്ട ആമിര്‍ ഖാന്‍ വധുവിന്റെ വീട്ടിലേക്ക് വലതുകാല്‍ വെച്ച് കയറുകയാണ്. ഇത്തരം ചെറിയ ചുവടുവെയ്പിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാം എന്ന് ആമിര്‍ ഖാന്‍ വിശദീകരിക്കുന്നുമുണ്ട്.
പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ആമിര്‍ ഖാന്‍ അഭിനയിച്ച പരസ്യം കണ്ടതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമ്ബരാഗത ആചാരങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുത് എന്നും മന്ത്രി ആമിര്‍ ഖാനോട് ആവശ്യപ്പെട്ടു.അനുചിതമായ ഇത്തരം പ്രവൃത്തികളിലൂടെ ചില പ്രത്യേക മതവിഭാഗങ്ങളിലുള്ളവരുടെ വികാരം ഹനിക്കപ്പെടുന്നുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ആമിര്‍ ഖാന് അവകാശമില്ലെന്നും മന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തു.
വിവാദത്തെ തുടര്‍ന്ന് നിരവധി ട്വിറ്റര്‍ യൂസര്‍മാരാണ് ബാങ്കിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് അറിയിച്ചത്. BoycottAUSmallFinanceBank and BoycottAamirKhan എന്നീ ഹാഷ്ടാഗുകളില്‍ ട്വിറ്ററില്‍ ബാങ്കിനെയും ആമിര്‍ഖാനെയും ബഹിഷ്കരിക്കാന്‍ പ്രചാരണം നടക്കുകയും ചെയ്തു. പരസ്യത്തെ വിമര്‍ശിച്ച് നേരത്തേ സംവിധായകനായ വിവേക് അഗ്നിഹോത്രിയും രംഗത്തുവന്നിരുന്നു.