വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട 23 കാരനായ അഭിഷേക് കുമാര്‍ സിംഗാണ് കൊല്ലപ്പെട്ടത്.
ബിഹാറിലെ ജഗത്പൂരില്‍ ഇന്ന് (7, ഫെബ്രുവരി) രാവിലെയായിരുന്നു സംഭവം. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ ചടങ്ങിലേക്ക് എത്തിയ അക്രമി സംഘത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.