കൊല്ലം: ജില്ലയിലെ കടയ്ക്കലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23) യാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയിലാണ് ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ യുവാവുമായി ഒരു വര്‍ഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ധന്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പമാണെന്ന് കണ്ടെത്തി. ധന്യയെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി എത്തിയെങ്കിലും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തില്‍ ധന്യ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ വിദേശത്താണ്. ബന്ധുക്കളോടൊപ്പമായിരുന്നു ധന്യയുടെ താമസം.