ഐ.എ.എസ് ഓഫീസർ ദിവ്യ എസ് അയ്യർക്ക് എതിരെ ഐ.എ.എസ് ഓഫീസർമാർക്കിടയിലും പ്രതിഷേധം ശക്തമാവുന്നു. മന്ത്രിയായിരിക്കെ കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തു ആ ഫോട്ടോ എടുത്ത് പിന്നീട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവർത്തകർ ഇഷ്ടപ്പെടുന്ന എല്ലാവരോടും കാണിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും ആ പരിമിതി അറിയാമായിരുന്നിട്ടും അത് പാലിക്കാതെ ദിവ്യ പ്രവർത്തിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്ന അഭിപ്രായമുണ്ട്. അതു കൊണ്ട് തന്നെ നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യം മുതിർന്ന ഐ.എ.എസ് ഓഫീസർമാർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.