തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാത്തതിന് കേരള സര്‍വകലാശാലയിലെ വിവരാവകാശവിഭാഗം ചുമതല വഹിച്ചിരുന്ന ജോയന്റ് രജിസ്ട്രാര്‍ പി.രാഘവന് വിവരാവകാശ കമ്മിഷന് 25000 രൂപ പിഴ ചുമത്തി.
കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ പ്രസിഡന്റായ ഇമ്മാനുവല്‍ തോമസ് നല്കിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.
2018 മാര്‍ച്ചില്‍ വിരമിച്ച ഇമ്മാനുവല്‍ തോമസിനെ കാര്യവട്ടം കാമ്ബസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് 2020 ജൂണ്‍ 25ന് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ കാരണങ്ങള്‍ ആവശ്യപ്പെട്ട് അദ്ദേഹം നല്കിയ വിവരാവകാശ അപേക്ഷ പരിഗണിച്ച അധികൃതര്‍ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിക്കുകയായിരുന്നു.
പരാതി അന്വേഷിച്ച അന്നത്തെ അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം പോള്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.