തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധക്കാര്‍.
പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞപ്പോള്‍ മറ്റുചിലര്‍ ലോറിക്ക് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. സമരം തുടങ്ങി 102 ദിവസത്തിനുശേഷമാണ് പദ്ധതിക്കായി പാറയെത്തിക്കുന്നത്. മുടങ്ങിക്കിടക്കുന്ന നിര്‍മാണം പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ കമ്ബനി കത്ത് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.