തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തില്‍ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു.
മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം കാണേണ്ടി വരുമെന്നും വിഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിഷയം ചര്‍ച്ച ചെയ്യണം. 5,000 രൂപയ്ക്ക് ഒരു വീട് ലഭിക്കുമോ? പ്രായോഗികമായ ഒരു തീരുമാനം എടുക്കണം.
എന്താണ് മുഖ്യമന്ത്രിയുടെ അഹംഭാവം? നിങ്ങള്‍ മഹാരാജാവാണോ, നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരാളാണെന്നും സതീശന് പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ വികസനത്തിന്റെ ഇരകളാണ്, അവരെ സംരക്ഷിക്കേണ്ടതുണ്ട്. തുറമുഖ നിര്‍മാണവുമായി മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ ഒലിച്ചുപോവുകയാണ്. 60 മത്സ്യത്തൊഴിലാളികള്‍ മരിച്ചതായും വിഡി സതീശന് പറഞ്ഞു.