MORE

    വിരാട് കോഹ്‌ലിയെ ഉടന്‍ അറസ്റ്റ് ചെയ്യണം! – സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുന്നു

    Date:

    മുംബൈ: വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഇന്ത്യയുടെ നിലവിലെ മികച്ച രണ്ട് ക്രിക്കറ്റ് താരങ്ങളാണ്, ഇരുവരും മുന്‍ ക്യാപ്റ്റന്‍മാര്‍ കൂടിയാണ്.

    ഇരുവര്‍ക്കും വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. ഈ ക്രിക്കറ്റ് താരങ്ങളുടെ ആരാധകര്‍ ഇരുവരില്‍ ആരാണ് മികച്ചതെന്ന് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ചര്‍ച്ച ചെയ്യുന്ന സമയങ്ങളുണ്ട്. ഇത്തരം താരതമ്യങ്ങള്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ എന്നിവര്‍ തമ്മിലും ഇന്ത്യന്‍ ടീമില്‍ സച്ചിനും നിലവിലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മിലും ഇതേ തര്‍ക്കങ്ങള്‍ നടന്നിരുന്നു.

    എന്നിരുന്നാലും, അത്തരം സംവാദങ്ങളുടെ പേരില്‍ ഒരു ആരാധകന്‍ മറ്റൊരാളെ കൊന്നതായി എവിടെയും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍, അത്തരമൊരു സംഭവമാണ് തമിഴ്നാട്ടില്‍ ഇന്നലെ സംഭവിച്ചത്. രോഹിത് ശര്‍മയെ പിന്തുണച്ചും വിരാട് കോഹ്‍ലിയെ കളിയാക്കിയും സംസാരിച്ച സുഹൃത്തിനെ യുവാവ്യും കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ പൊയ്യൂരില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പി വിഘ്‌നേഷ് (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എസ് ധര്‍മ്മരാജിനെ (21) പോലീസ് പിടികൂടി.

    വിഘ്‌നേഷിന്റെ കൊലപാതകത്തിന് പിന്നാലെ, സോഷ്യല്‍ മീഡിയകളില്‍ വിരാട് കോഹ്‌ലിക്കെതിരെയാണ് രോഷം പുകയുന്നത്. കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അറസ്റ്റ് കോഹ്‌ലി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി കഴിഞ്ഞു. എന്നാല്‍, ആരാധന മൂത്ത് ഒരാള്‍ ചെയ്യുന്ന കുറ്റത്തിന് കോഹ്‌ലി എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നു. ഇപ്പോഴത്തെ യുവാക്കള്‍ക്ക് സംഭവിക്കുന്നതെന്താണ് എന്ന ആശങ്കയും ഇതിനോടകം ഉയര്‍ന്നുവരുന്നു.

    ചൊവ്വാഴ്ച രാത്രി മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്. രോഹിത് ശര്‍മ്മ ആരാധകനായ വിഘ്‌നേഷും വിരാട് കോഹ്‌ലി ആരാധകനായ ധര്‍മ്മരാജും ഐപിഎല്‍ ക്രിക്കറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ, വിഘ്‌നേഷ് ആര്‍‌.സി‌.ബിയെയും വിരാട് കോഹ്‌ലിയെയും പരിഹസിക്കുകയും രോഹിത് ശര്‍മയേയും മുംബൈ ഇന്ത്യന്‍സിനെയും പുകഴ്ത്തുകയും ചെയ്തു. ഇതോടെ തര്‍ക്കം വലുതായി. കലിപൂണ്ട ധര്‍മ്മരാജ് കൈയ്യിലിരുന്ന മദ്യക്കുപ്പി കൊണ്ട് വിഘ്‌നേഷിനെ അടിക്കുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയില്‍ മാരകമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കീലപ്പാളൂര്‍ പോലീസ് പറഞ്ഞു.

    കൊലപാതക ശേഷം ധര്‍മ്മരാജ് ഓടിരക്ഷപ്പെട്ടു. സമീപത്തെ സിഡ്‌കോ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തി പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച പോലീസ് ധര്‍മ്മരാജിനെയും പിടികൂടി.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....