ന്യൂഡല്‍ഹി> വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിട്ട വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി.കൊളീജിയം ശുപാര്‍ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ കോടതി യോഗ്യത പരിശോധിക്കാന്‍ മാത്രമെ കോടതിക്കാവു എന്നും പറഞ്ഞു.
രാഷ്ട്രീയ ചായ്വുള്ളവര്‍ മുമ്ബും നിയമിതരായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
സഞ്ജീവ് ഖന്ന, ബി ആര് ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. അതേസമയം, വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. കോടതിയില്‍ വാദം തുടരവെയായിരുന്നു ഗൗരിയുടെ സത്യപ്രതിജ്ഞ