കമല ഹാസന്‍ നായകനായ ലോകേഷ് കനകരാജിന്റെ വിക്രം ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍ ഇടം നേടുകയാണ്.
ചിത്രം നാലാം ആഴ്ചയില്‍ 400 കോടിയും കടന്നിരിക്കുകയാണ്. ഇപ്പഴിതാ യുഎഇയിലെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുകയാണ്. യുഎഇയില്‍ മാത്രം 24.15 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ഇന്ത്യയില്‍ മാത്രം 300 കൊടിയിലേക്കും കടക്കുകയാണ് ചിത്രം. വിക്രമിന്റെ അമ്ബതാം ദിവസമാകുന്നതോടെ പല റെക്കോര്‍ഡുകളും ചിത്രം ഭേദിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തമിഴ് നാട്ടില്‍ 172 കോടി, കേരളത്തില്‍ 39 കോടി, ആന്ധ്രാപ്രദേശില്‍ 38 കോടി, കര്‍ണാടകയില്‍ 24.5 കോടി, ബോളിവുഡില്‍ 16.5 കോടി എന്നിങ്ങനെയാണ് കണക്ക്.
വിജയ് നായകനായ ബിഗില്‍ ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. ജൂലൈ 8ന് സ്റ്റ്രീമിങ് തുടങ്ങും.