ജല്‍പായ്ഗുരി : പശ്ചിമ ബംഗാളില്‍ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 8 പേര് മുങ്ങിമരിച്ചു.
10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.ജല്‍പയ്ഗുരി ജില്ലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ദുര്‍ഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് ദാരുണ അപകടമുണ്ടായത്.
നിരവധി പേര് ഒലിച്ചുപോയതായും ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ജല്‍പായ്ഗുരി എസ്പി ദേബര്ഷി ദത്ത പറഞ്ഞു.ഭൂട്ടാന് ഭാഗത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് മാല് നദിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്ന്നത.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.