ചിയാൻ ആരാധകരെ ഞെട്ടിക്കാനിരിക്കുന്ന പാ. രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ എത്താൻ ഇനിയും വൈകും. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
എന്നാല്‍ ഏത് ദിവസമായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ നിർമ്മാതാക്കള്‍ മറുപടി പറഞ്ഞിട്ടില്ല. ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുന്നത്. ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന റിലീസ് തീയതി. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കാരണം ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ-പ്രൊമോഷൻ പരിപാടികള്‍ക്കായി ഇനിയും സമയം വേണമെന്നതിനാലാണ് റിലീസ് വൈകുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.