ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്‌ആപ്പിനെതിരെ ഉയര്‍ന്നുവന്ന പുതിയ വിവാദമാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയം.
ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ പോലും വാട്സ്‌ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രശ്നം ഉപയോക്താക്കള്‍ക്കിടയില്‍ ഗുരുതരമായ സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്തിയതോടെ വാട്സ്‌ആപ്പ് തന്നെ അതില്‍ പ്രതികരണവുമായി രംഗത്തുവന്നു.
നമ്മള്‍ ഉറങ്ങുന്ന സമയത്തും വാട്‌സാപ്പിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിചിത്ര ട്വീറ്റുമായി ആദ്യമെത്തിയത് ട്വിറ്റര്‍ എന്‍ജിനീയറായ ഫോഡ് ഡാബിരിയായിരുന്നു. തെളിവായി തന്റെ പിക്സല്‍ ഫോണിലെ പ്രൈവസി ഡാഷ്‌ബോര്‍ഡിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ ബാക്ഗ്രൗണ്ടില്‍ വാട്സ്‌ആപ്പ് ഫോണിലെ മൈക്രോഫോണ്‍ ആക്സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്ക് ഡാബിരിയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിരുന്നു. വാട്‌സ്‌ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അദ്ദേഹം പറഞ്ഞ വിവാദമായതോടെ, വാട്ട്‌സ്‌ആപ്പും ഗൂഗിളും ഈ ബഗിനെക്കുറിച്ച് അറിയാമെന്നും അത് ഉടനടി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അറിയിച്ചു. അതൊരു ബഗ് മാത്രമാണെന്നും ആപ്പ് മുഖേന ഉടമയറിയാതെ ഫോണിലെ മൈക്രോഫോണ്‍ ആക്‌സസ്സ് ചെയ്യുന്നതല്ലെന്നും വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് അവര്‍ ഉറപ്പ് നല്‍കി.
മൈക്രോഫോണിന്റെ ആക്‌സസില്‍ പൂര്‍ണ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെയാണെന്നും കോള്‍ റെക്കോര്‍ഡിലും വോയ്‌സ് നോട്ട്സ്, വീഡിയോ റെക്കോര്‍് എന്നിവയില്‍ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യാനാവൂ എന്നും പ്രസ്താവനയിലൂടെ വാട്‌സ്‌ആപ്പ് വെളിപ്പെടുത്തി.