സ്പാനിഷ് സൂപ്പര്‍ കപ്പ് അഥവാ സൂപ്പര്‍ കോപ്പ ഡി എസ്പാനയില്‍ അരങ്ങേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ വലെന്‍സിയക്കെതിരെ നിലവിലെ ചാമ്ബ്യന്‍മാരായ റയല്‍ മാഡ്രിഡിന് വിജയം.
സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയവും, അധികസമയവും പിന്നിട്ടിട്ടും ഇരുടീമുകളും സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 39ആം മിനിറ്റില്‍ റയലിന് അനുകൂലമായി പെനല്‍റ്റി ലഭിക്കുകയുണ്ടായി. കിക്ക് എടുത്ത ബെന്‍സീമയ്ക്ക് പിഴച്ചില്ല. സ്കോര്‍ 1-0.