ദുബായ്: പരിക്ക് മൂലം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാകില്ലെന്ന് ശ്രീലങ്കന്‍ ബാറ്റ്സ്മാന് മഹേല ജയവര്‍ധനെ.
കാല്‍മുട്ടിന് ശസ്ത്രക്രിയയെ തുടര്‍ന്ന് ജഡേജയ്ക്ക് ഏതാനും മാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. വലത് കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്ബര ജഡേജയ്ക്ക് നഷ്ടമായിരുന്നു. ഏഷ്യാ കപ്പില്‍ നിന്നും പുറത്താകേണ്ടിയും വന്നു.
“രവീന്ദ്ര ജഡേജ അഞ്ചാം നമ്ബറില്‍ വന്ന് ബാറ്റ് ചെയ്യുന്നു; കൂടാതെ ഹാര്‍ദിക് പാണ്ഡ്യ ആറാം നമ്ബറില്‍ ബാറ്റ് ചെയ്യുന്നു.
ഇരുവരും ഓള്റൗണ്ടര്മാരായതിനാല് ഇന്ത്യന്‍ ടീമിന് ബാറ്റിംഗില്‍ നിരവധി സാധ്യതകളുണ്ട്. ജഡേജയുടെ പരിക്കിനെക്കുറിച്ച് സംസാരിച്ച ജയവര്‍ധനെ പറഞ്ഞു.