താഷ്കെന്റ്: ലോക പുരുഷ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ആദ്യമായി മൂന്ന് മെഡലുകള്‍ ഉറപ്പാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളിയാഴ്ച സെമി ഫൈനല്‍.
51 കിലോഗ്രാം ഇനത്തില്‍ ദീപക് ഭോറിയ ഫ്രാന്‍സിന്റെ ബിലാല്‍ ബെന്നാമയെയും 57 കിലോയില്‍ മുഹമ്മദ് ഹുസാമുദ്ദീന്‍ ക്യൂബക്കാരന്‍ സെയ്ദല്‍ ഹോര്‍തയെയും 71 കിലോയില്‍ നിഷാന്ത് ദേവ് കസാഖ്സ്താന്റെ അസ് ലന്‍ബേക് ഷിംബര്‍ജെനോവിനെയും നേരിടും.
സെമിയില്‍ തോറ്റവര്‍ക്ക് വെങ്കലം ലഭിക്കും. വിജേന്ദര്‍ സിങ് (വെങ്കലം, 2009), വികാസ് കൃഷ്ണന്‍ (വെങ്കലം, 2011), ശിവ ഥാപ്പ (വെങ്കലം, 2015), ഗൗരവ് ബിധുരി (വെങ്കലം, 2017), മനീഷ് കൗഷിക് (വെങ്കലം, 2019), അമിത് പന്‍ഘല്‍ (വെള്ളി, 2019), ആകാശ് കുമാര്‍ (വെങ്കലം, 2021) എന്നിവരാണ് ഇതുവരെ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍.