ന്യൂഡൽഹി : ലോക് സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. കേരളീയ വേഷത്തിലെത്തിയ സുരേഷ് ഗോപി മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.
കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാർത്ഥിച്ചപ്പോഴാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
തൃശൂരിൽ നിന്ന് 75000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി ലോക്സഭയിലെത്തിയത്. ഇടതു വലതു മുന്നണികളുടെ കുപ്രചരണങ്ങളെയും അധിക്ഷേപങ്ങളെയും ജനപിന്തുണയാൽ അതിജീവിച്ചാണ് സുരേഷ് ഗോപിയുടെ വിജയം.
ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി അംഗമാണ് സുരേഷ് ഗോപി. തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാറിനെയും യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെയും തോൽപ്പിച്ചായിരുന്നു സുരേഷ് ഗോപിയുടെ മിന്നും പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക് സഭാ അഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിംഗും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വെകിട്ട് നാലിനായിരിക്കും ആരംഭിക്കുക