പ്രിത്ഥിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ലൂസിഫര്‍. ചിത്രം ആരാധകര്‍ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് എത്തുകയാണ്.
മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷം അവതരിപ്പിക്കുന്നത് നടന്‍ ചിരഞ്ജീവിയാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ചിരഞ്ജീവിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്
‘ലൂസിഫറില്‍ ഞാന്‍ പൂര്‍ണ തൃപ്തനായിരുന്നില്ല. പക്ഷേ ഇതില്‍ അങ്ങനെയല്ല. ബോറടിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെ കാണില്ല. കഥ നന്നായി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തും.’ പ്രസ് മീറ്റില്‍ സംസാരിക്കുമ്ബോള്‍ ചിരഞ്ജീവി പറഞ്ഞു. ഗോഡ്ഫാദര്‍ ഒക്ടോബര്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്.
പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നു. എന്നാല്‍ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക.