ലിവിംഗ് പാര്‍ട്ണറായ യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ യുവാവിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി.
18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണി സമയത്ത് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ഡല്‍ഹിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. അഫ്താബ് അമീന്‍ പുനവല്ല എന്നയാളായിരുന്നു ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ഇതുസംബന്ധിച്ച് അഫ്താബിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിരിക്കുകയാണ്. ശ്രദ്ധ മരിച്ചതോടെ മൃതശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കാനായി മാത്രം 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങി. ദുര്‍ഗന്ധത്തിന്റെ സാധ്യത ഇല്ലാതാക്കാന്‍ ചന്ദനത്തിരികള്‍ കൂട്ടമായി കത്തിച്ചുവച്ചു. തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളില്‍ ഇയാള്‍ മെഹ്‌റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു.
സീരിയല്‍ കില്ലര്‍ ഡെക്സ്റ്റര്‍ മോര്‍ഗന്റെ കഥ പറയുന്ന അമേരിക്കന്‍ ടിവി പരമ്ബര ‘ഡെക്സ്റ്ററി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്റെ പ്രാഥമിക മൊഴി. ഫൊറന്‍സിക് വിദഗ്ധനായ ഡെക്സ്റ്റര്‍ മോര്‍ഗന്‍ രാത്രി കാലങ്ങളില്‍ സീരിയല്‍ കില്ലറായി മാറുന്നതായിരുന്നു പരമ്ബരയുടെ പ്രമേയം.
നവംബര്‍ എട്ടിന് മകളെ കാണാന്‍ ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. അമീനും, ശ്രദ്ധയും താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോള്‍ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.മദന്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പോലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കാര്യം വെളിപ്പെട്ടത്