ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഓള് ഡ്ട്രാഫോര്ഡില് കരുത്തരായ ലിവര്പുളിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം യുണൈറ്റഡ് നേടി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ യുണൈറ്റഡിന് ഊര്‍ജം പകരുന്നതായി ഈ ജയം.
പതിനാറാം മിനിറ്റില്‍ ജഡോണ്‍ സാഞ്ചോയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 53-ാം മിനിറ്റിലെ ഗോ ളില്‍ ചുവന്ന ചെകുത്താന്മാര് ലീഡുയര്‍ത്തി. മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പുള്‍ തിരിച്ചടിച്ചെങ്കിലും ഒപ്പമെത്താനായില്ല.
ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ പതിനാലാം സ്ഥാനത്ത് എത്തി. രണ്ട് പോയിന്റ് മാത്രമുള്ള ലിവര്‍പൂള്‍ പതിനാറാം സ്ഥാനത്ത് നില്‍ക്കുകയാണ്.