ബെംഗളൂരു: ലിംഗായത്ത് മഠാധിപതിയായ സ്വാമി ബസവലിംഗയെ മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക രാമനഗരയിലെ കാഞ്ചുങ്കല്‍ ബണ്ടെയിലെ ആശ്രമത്തിലാണ് സ്വാമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയില്‍നിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
മുറിയില്‍നിന്നു കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിക്കുന്നു. കുറിപ്പില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്.