തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തില്‍ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് താന്‍ ഉന്നയിക്കുന്നതെന്ന് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
ഇത് മതത്തിന്റെ പ്രശ്നമല്ല. ഭിന്നലിംഗക്കാരുടെ ഐഡന്റിറ്റിക്ക് എതിരെയല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും, സ്വവര്‍ഗാനുരാഗ ആക്ടിവിസം പലപ്പോഴും ശിശുപീഡനത്തിലേക്കു വഴിമാറുന്നതു കാണുന്നുണ്ട്. കേരളത്തിലും ഇത് സംഭവിക്കരുതെന്ന മുന്നറിയിപ്പായി തന്‍്റെ വാക്കുകളെ കാണാം. പോക്സോയുമായി ബന്ധപ്പെട്ട തന്‍്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ലിംഗസമത്വത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.