ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ അടക്കം പ്രതിപട്ടികയിലുള്ള കുറ്റാരോപിതരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ ആണ് കോടതി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക.
കേസില്‍ ഉചിതമായ തെളിവ് സി.ബി.ഐ നല്‍കണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യുയു ലളിത് നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് കോടതികള്‍ ഒരേ വിധി നല്കിയതിനാല്‍ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന് കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.