മട്ടാഞ്ചേരി: ലഹരി മരുന്ന് നല്കി ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തിലെ യുവതിയടക്കം മൂന്ന് പേര് തോപ്പുംപടി പോലീസിന്റെ പിടിയില്‍.
ഇടപ്പള്ളി സ്വദേശി ടിജോ റെന്‍സ്(30), തൃശൂര്‍ പേരാമംഗലം സ്വദേശിനി ജ്യോത്സന(26), വാഴക്കാല സ്വദേശി പി.എസ്. സഫീര്‍(27) എന്നിവരാണ് പിടിയിലായത്. ആളുകളെ വലയിലാക്കി ഇവരുടെ സങ്കേതത്തിലേക്ക് വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് ലഹരി നല്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതികളുടെ രീതി.
സ്ത്രീകളെയാണ് ഇവര്‍ കൂടുതലും വലയില്‍ കുടിക്കുന്നത്. ഈ മാസം 22ന് തോപ്പുംപടിയിലുള്ള ഒരു യുവതിയെ പ്രതികള്‍ വാടകക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം മര്‍ദിക്കുകയും മയക്ക് മരുന്ന് നല്കി പണവും എ.ടി.എം കാര്‍ഡുകളും തട്ടിയെടുക്കുകയും ചെയ്തിരുന്നു.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി അസി. പോലീസ് കമീഷണര്‍ വി.ജി. രവീന്ദ്രനാഥ്, തോപ്പുംപടി ഇന്‍സ്പെക്ടര്‍ സി.ജെ. മാര്ട്ടിന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലായത്.