വധശ്രമക്കേസില്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും നല്കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകന് മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍, പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കവരത്തി സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഫൈസലും സയിദ് മുഹമ്മദ് നൂറുല്‍ അമീന്, മുഹമ്മദ് ഹുസൈന് തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നീ പ്രതികള്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് രാവിലെ 10. 30 ഓടെ വിധി പറയും.