പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ സീരീസായ റെഡ്മി നോട്ട് 12 സീരീസ് ചൈനീസ് വിപണിയില്‍ ഉടന്‍ എത്തും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒക്ടോബര്‍ 27 മുതലാണ് റെഡ്മി നോട്ട് 12 സീരീസിലെ സ്മാര്‍ട്ട്ഫോണുകള്‍ വിപണി കീഴടക്കാന്‍ എത്തുന്നത്.
പ്രധാനമായും റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ എന്നീ സ്മാര്‍ട്ട്ഫോണുകളാണ് അവതരിപ്പിക്കുക. റെഡ്മി നോട്ട് 12 സീരീസുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇതിനോടകം റെഡ്മി പുറത്തുവിട്ടിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
മീഡിയടെക് ഡെമന്‍സിറ്റി 1080 പ്രോസസറിലായിരിക്കും ഈ സ്മാര്‍ട്ട്ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ നല്‍കുന്നുണ്ട്. മറ്റുള്ള സീരീസില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബാറ്ററിയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. റെഡ്മി നോട്ട് 12 പ്രോയില്‍ 200 മെഗാപിക്സല്‍ സാംസംഗ് ഐഎസ്ഒസെല്‍ എച്ച്പിഎക്സ് സെന്‍സര്‍ നല്‍കിയിട്ടുണ്ട്.