മുംബൈ: റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഒരു ഡോളറിന് 79.37 രൂപ നിലവാരത്തിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത്.
വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ തുടങ്ങിയെങ്കിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.2021 ജൂണിനെ അപേക്ഷിച്ച് 62ശതമാനമാണ് വ്യാപാര കമ്മിയിലുള്ള വര്‍ധന. 2022 ജൂണിലെ കണക്കുപ്രകാരം 25.6 ബില്യണ്‍ ഡോളറായാണ് കമ്മി ഉയര്‍ന്നത്.
വന്‍തോതില്‍ വിദേശ നിക്ഷേപം രാജ്യത്തുനിന്ന് പുറത്തേയ്ക്കൊഴുകുന്നതിനാല്‍ കനത്ത സമ്മര്‍മാണ് രൂപ നേരിടുന്നത്. നടപ്പ് കലണ്ടര്‍വര്‍ഷത്തില്‍ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു.